കവിതകൾ
വെറുതെ
-------------------------
നല്ല മഴ പെയെത് തോർന്ന
കറുത്ത വൈകുന്നേരം
ഹൈവയിലെ ടാട്ട ഇൻഡികോം
പരസ്യം പേറുന്ന
കടും നീല വെയ്റ്റിംഗ് ഷെഡിൽ
പലരും ഇരുന്ന് പെയിന്റ് ഇളകിയ
ഉരുളൻ പൈപ്പിൽ
വെറുതേ ചാരി നിന്ന്
മൊബൈൽ എടുക്കാതെ വന്നതിന്റെ ഇച്ചാഭംഗം തീർക്കാൻ
കടന്നു പോകുന്ന വണ്ടികളെ
എണ്ണുമ്പോൾ
റോഡിനപ്പുറം ഫ്ലെക്സ് മറച്ച
കുടിലിനുള്ളിൽ നിന്ന്
ഒരു പെൺകുഞ്ഞ് പുറത്ത് വന്ന്
തന്നെ ചിരിച്ച് കാണിക്കുമെന്ന്
ബാബ ഛോട്ടിക്ക് *
പുല്ല് കൊടുക്കണം
ഞാൻ ഇപ്പോ വരാം
കാടിനുള്ളിൽ പഴങ്ങൾ കാണും
ഇരപിടിക്കാൻ പതുങ്ങിയിരിക്കുന്ന
പാമ്പിനെ പോലെ
ദേവസ്ഥാൻ
അനങ്ങാതെ കിടന്നു
ലിംഗത്തിന്റെ രൂപമായിരുന്നു
ദൈവത്തിന്.
ഒരോ ബോധം വരലുകളിലും
ഛോട്ടിയെ കാണാം
എന്നാകുമോ
നീ കരുതിയത്.
ചതച്ചരക്കപ്പെട്ട ചുണ്ടുകളിലെ
നാടോടി ഗാനം അവരുടെ
ചെവിളിൽ വീണില്ലേ
അവരെ ഛോട്ടി എന്നാണോ
നീ വിളിച്ചത്
അതോ ബാബയെന്നോ
തണുത്തുറഞ്ഞ ദാൽ പോലെ
ചോര തളം കെട്ടി നിന്നു കാണും ചെവിക്കിരുവശവും
കാശ്മീർ ഉള്ളിൽ തിളച്ച് മറിയുന്ന
ലാവ പേറൊന്നൊരു അഗ്നിപർവ്വതമാണ്
എത്ര നരബലികൾ
കണ്ണീർ നിലവിളികൾ
ഈ ചോരയും അതിലേയ്ക്ക്
ഇത് നിന്റെ ഭൂമിയാണ്
പുല്ലിലുടെ പുഴുവിലൂടെ പുഴയിലൂടെ
നീ ഉയർത്തെഴുന്നേൽക്കണം പോന്നേ...
ചാവു മണക്കുന്ന
തെരുവോരങ്ങളിൽ
ചോര പൊടിയുന്ന
ഒലിവിലക്കമ്പിൽ
ശവമഞ്ചമൊരു കഴുതയാക്കി
രാസപ്രയോഗം മിഴിയടപ്പിച്ച
ദൈവപുത്രൻമാർ
നിനക്കോശാന പാടിടാം
അവരുടെ നെറ്റി വിയർത്ത-
ചെഞ്ചോരയാൽ നിനക്കേകുന്നു
ഞങ്ങളീ പെസഹാ തിരുമേനി
രക്തവും മാംസവും അവരുടെതാകട്ടേ
അടയാള മുത്തം അവർക്കിരിക്കട്ടെ
യൂദാസ്സ് നിന്നെ ഭയന്നോടട്ടേ
കാലമാം ശിഷ്യർ തള്ളിപ്പറയട്ടേ
നീ വെറുക്കപ്പെട്ടവൻ
തള്ളി കളയേണ്ടവൻ
ഒറ്റ് കൊടുക്കേടേണ്ടവൻ തൂക്കിലേറ്റേണ്ടവൻ
ഉയർത്തിടേണ്ട നീ ഒരു കാലത്തും
ഒലിവേറ്റുവാൻ ഇല്ല കരങ്ങൾ ബാക്കി
ഇന്നിന്റെ വിപ്ലവങ്ങൾ
കുപ്പിയിലടയ്ക്കപ്പെട്ട
വീഞ്ഞാണ്
കാലം പഴകി തുറന്ന്
മേനി പറയുമവർ
കെട്ട കാലത്തിൽ
നീതിമാനെന്ന്
വാഴ്ത്തപ്പെടുന്നു എങ്കിൽ
യേശുവേ നീ മദ്ഗബയിൽ
ഇരിക്കാനുള്ളവനാണ്
വേശ്യയുടെ, തോട്ടിയുടെ
വീഞ്ഞപ്പെട്ടിയിലെ
ചിത്രമാകാൻ യോഗ്യത
തെല്ലുമില്ല നിനക്ക്.....
കൊതുക് എഴുതിയ(ച്ച )ത്
===========
വിരഹമായിരുന്നു
വിഷയം അത്
ജനനം ആയി
ടൈപ്പ് ചെയ്യുന്ന
വിരലിൽ വന്ന് ഇരുന്ന്
അക്ഷരങ്ങളുടെ
പതിക്കലുകളെ
വേണ്ട വിധത്തിൽ
അമർത്തി കുത്തി
അടയാളപ്പെടുത്തുന്ന
സ്പ്പോട്ട് എഡിറ്ററാകുന്നു
ഒരു തലമുറയുടെ
പ്രജനനത്തിനുള്ള രക്തം
ഊറ്റുമ്പോൾ വേറെന്ത്
എഴുതിക്കണം...
ഉയർത്തെഴുന്നേൽപ്പ്
* --------------- *
മരണമാണ് നല്ല ബന്ധത്തിന്റെ പിരിയലുകൾ
ഒരുവനിൽ നാംമരിച്ചതാകാം കാരണം
നാണംകെട്ട് യേശുവിനെപ്പോലെ ഉയർത്തെഴുന്നേൽക്കരുത്
ഒരു മറ്റവനും തൊട്ട് നോക്കി വിശ്വസിക്കാൻ ഇട കൊടുക്കരുത്
ഒരുവന്റെ മനസിലെ പടുമണ്ണിൽ അടിഞ്ഞൊടുങ്ങാതെ
മറ്റവിടെങ്കിലും ജനിക്കണം പൂവായില്ലിങ്കിലൊരു പൂവാംകുറുന്നിലയായെങ്കിലും...
Comments
Post a Comment