എമർജൻസി ഓപ്പണബിൾ വിൻഡോ ----------------i ------------i------------------ ഒട്ടൊന്നും തണുപ്പ് തോന്നാത്ത ഒരു വെളുപ്പിനെ മഞ്ഞിനെ വകഞ്ഞ് മാറ്റി പറക്കുന്ന ട്രെയിൻ ഞാനതിൽ തമിഴ്നാടിന്റെ മണവുമായ് വന്ന രണ്ടാമത്തെ ബോഗിയിൽ അപകടം വരുമ്പോൾ രക്ഷപെടാനുള്ള ജനലിനരുകിൽ പുറത്തേക്ക് നോക്കിയിരിക്കുന്നു അംബേദ്കർ നഗർ കോളനിയിലെ (പേര് കേട്ട് ലക്ഷം വീടെന്ന് കരുതെണ്ട ഹൗസിംഗ് കോളനി തന്നെയാണ് ) ഗാന്ധി, ഇന്ധിര ,സുഭാഷ് ,നെഹ്റു ഇവയൊക്കെ അപ്പുറത്തെവിടെയൊക്കെയോ കാണും റെയിൽവേയിൽ അവസാനിക്കുന്ന വഴിയുടെ ഇടത്ത് വശത്തെ ആദ്യ വീട്ടിൽ ലൈറ്റ് തെളിയുന്നു. 5.30ന് ചെന്നൈ മെയ്ലിന്റെ ഒച്ചയിൽ ഉണരുന്ന നീ ഒരിക്കലും എന്നെ അതിൽ പ്രതീക്ഷിക്കില്ല അതിന്റെ ആവശ്യവുമില്ല പക്ഷേ ഞാൻ അവിടെ വരുമ്പോഴൊക്കെ നിന്നെ പ്രതീക്ഷിക്കും എമർജൻസി ഓപ്പണബിൾ വിൻഡോ എന്നെ ഒന്ന് നോക്കും ഞാനത് നിനേറെതായി എടുത്തോളാം വലിയൊരു അപകടത്തിൽ നിന്ന് പുറത്ത് ചാടിയവരാണല്ലോ നമ്മൾ.