കാറ്റ്

കാറ്റ്

കൂട്ടം തെറ്റിയ
കാറ്റിന്
വഴി കാണിച്ച് കൊടുക്കുന്ന
 കളിയിലേർപ്പെട്ട 
രണ്ട് പേർ
തികച്ചും വിചിത്രമായി ചിന്തിക്കുന്നവരായിരിക്കണം

മലയുടെ നെറുകയിൽ നിന്ന് 
കാറ്റുകളുടെ വീട് കണ്ടു പിടിക്കാൻ 
ശ്രമം നടത്തി പരാജയപ്പെട്ട് 
തിരിച്ചിറങ്ങിയവഴിയിൽ
ആരോ ഉപേക്ഷിച്ചപ്പോൽ
അവർക്ക് കളത്ത് കിട്ടിയതാണ് 
ആ കാറ്റ് കുഞ്ഞിനെ

ആദ്യമവർ അതിനെ
ഒരു നീല കുപ്പിയിൽ അടച്ചിട്ടു
വൈകുന്നേരം വന്ന് നോക്കിയപ്പോൾ പ്രിയപ്പെട്ട പുവും മരത്തലപ്പുകളും 
കാട്ട് ചോലയും 
ഒക്കെ നഷ്ടപ്പെട്ടതിന്റെ  
വേദന കണ്ട് നിൽക്കാൻ കഴിയാതെ
അവർ ഒരു തീരുമാനമെടുത്തു 
അതിനെ കാട്ടിൽ തുറന്ന്‌ വിടാം എന്ന്

കാട്ടിൽ കൊണ്ട് തുറന്ന് വിട്ടിടും 
കുപ്പിയിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാത്ത 
കാറ്റിനോട് തെല്ല് ദേഷ്യത്തോടെ 
അവൾ ചോദിച്ചു
"നിന്റെ വിഷമം തീർന്നില്ലേ വീട്ടിലേയ്ക്ക് പൊയ്ക്കൂടേ "?

ഒന്നും മിണ്ടാതെ കാറ്റ്
 പേടിച്ച് കുപ്പിയ്ക്ക് ഉള്ളിലേയ്ക്ക്‌ ഒളിച്ചു
കാടിന്റെ നിയമങ്ങൾ
അത് പാലിക്കാൻ വിസമ്മതിക്കുന്നവരെ
പുറം തള്ളുമ്പോൾ 
ചിറകുകൾ വാങ്ങി വയ്ക്കുക 
കൂടി ചെയ്യുമത്രേ
പറക്കാൻ കഴിയാത്ത
ആത്മാവ്  നഷ്ടപ്പെട്ട 
കാറ്റിനെ 
അവർ തിരികെ
കൊണ്ടു പോന്നു

Comments