കവിതകൾ. മതേതര കേരളം ,കറുത്ത വാക്കുകൾ

മതേതര കേരളം 
*****************
അന്നൊരു ഞാറാഴ്ച്ച ആയിരുന്നു
പന്നി കൂട്ടി  ചോറുണ്ടിണ്ട് കമ്മ്യൂണിസ്റ്റ്
ആവുക്കാദർ  ഒന്ന് മയങ്ങാൻ കിടന്നു

ചുമരിലെ ഭിത്തിയിൽ മകൾ ഗൗരിയും മരുമകൻ ഫിഡൽ ചേരമനും അയാളെ നോക്കിയിരുന്നു

ചേട്ടായി ഞാനലക്കാൻ പോകുന്നു
പുറത്ത് ഭാര്യ ശോശാമ്മയുടെ ശബ്ദം മുദ്രാവാക്യം പോലെ മുഴങ്ങി

അയാൾ നടക്കുന്നു ഒന്നും മിണ്ടുന്നില്ല
ഞാനും കൂടെ നടക്കുന്നു
വഴിയിൽ നിറയെ  മാനങ്ങൾ കായ്ച്ച മരങ്ങൾ

മൗനത്തിന് വിരാമമിടാൻ ഞാൻ 
പേര് ചോദിച്ചു 
അയാൾ മരണമെന്ന് പറഞ്ഞു
ഞാൻ പിന്നീട് ഒന്നും പറഞ്ഞില്ല
ചുവപ്പ് പതാക പുതപ്പിച്ച ശവം 
പച്ച മഞ്ചത്തിലേറി ഖബറിലേയ്ക്ക്

ജീവിതത്തിൽ നല്ല മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിച്ച ആളായിരുന്നു
പരതനെന്ന്
DC മെമ്പർ കുഞ്ഞിരാമൻ നായർ കവലയിൽ അനുശോചിച്ചു.

കറുത്ത വാക്കുകൾ
***************************
വെളുത്ത മാനത്തിന് കീഴിൽ കുറേ കറുപ്പ് തെറിപ്പിച്ച് 
അക്ഷരത്തിൽ നിന്ന് ഞങ്ങളെ കാതങ്ങളകറ്റിയ ദൈവത്തിന്
ചില വീണ്ട് വിചാരം ഒണ്ടായതോ 
ജന്മിക്ക് ദയ തോന്നിയിതോ അല്ല

ഭാഷയുടെ ചേറിനകത്ത് കൈതത്തട വെട്ടിയിട്ട് 
ചൂണ്ടപ്പന കീറി വാരികുത്തി
കച്ചി നിറച്ച് അതിന്റെ മുകളിൽ 
ഒന്ന് നിവർന്ന് നിന്നതാ
കറുത്ത വാക്കുകൾ 

വെറുപ്പു കൊണ്ട്  കൊണ്ട് നീ ആട്ടിയാൽ
ഓടിപ്പോകുന്ന കാക്കയും കൂമനും ചെമ്പോത്തുമല്ല
റാകിപ്പറക്കുന്ന ചെമ്പരുന്താണീ അക്ഷരങ്ങൾ

Comments