ഒരുക്കം

ഒരുക്കം

ഒരു മിനിറ്റിൽ 
ഒന്നെന്ന നിലയിൽ
ഞാൻ 
നമുക്കിടയിലെ 
ശൂന്യതകളെ
പെറുക്കിയെടുക്കുകയായിരുന്നു 
വാക്കുകളെ 
അണിയിച്ചൊരുക്കി
നിന്റെ ചുണ്ടുകളിൽ 
ചിരി പടർത്താൻ
ഞാൻ സദാ 
ശ്രദ്ധാലുവായിരുന്നു
കിടക്കപ്പായേൽ നിന്ന് 
ഉറക്കപ്പിച്ചാൽ
എഴുന്നേറ്റ് 
തുണിയുടുക്കാതെ 
മുഖം കഴുകാതെ 
മുടി കോതാതെ 
പിറന്നപടിയിൽ 
വരുന്ന വാക്കുകളെ 
നീ എങ്ങനെ സ്വീകരിക്കും
എന്നത് 
എനിക്ക് കൗതുകമായിരുന്നു.

Comments