കവിത
ഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാൽ തന്നെ കെട്ടി അവളിൽ അങ്ങ് തങ്ങിനിൽക്കുമോ എന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവ്‌കാരിപുകവലിയന്മാർ രാവിലെ തന്നെ അവളെ പുകച്ചു എഴുനേൽപ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക് അപ്പോൾ ഞാൻ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കുംസംസാരിച്ചു നിന്നെ ശല്യം ചെയ്യാൻ വരില്ല രാത്രിയിൽ ഒരൽപ്പം ശമനം ലഭിക്കുമ്പോൾ പുതപ്പിലേക്കെന്നപോലെ ഇരുട്ടിൽ സർവ്വവും ഉൾവലിച്ച് നീ ഒന്ന് മയങ്ങും ആ കിടപ്പ് കാണുമ്പോൾ ഞാൻ ഓർക്കും എന്തൊരു ചന്തമാണിവൾക്ക് പ്രിയപ്പെട്ട നഗരമേ നിന്നെ രാത്രിയിൽ, അതിരാവിലെ എനിക്കെന്തിഷ്ടമാണെന്നേ...
Comments
Post a Comment