കവിതകൾ

ദൈവം
--------
കറുത്ത മഴയത്തെ കാറ്റടിച്ചു
ഓല മറയിൽ തൂക്കിയ വെന്തിങ്ങ പറന്ന് പോയി
ചിറയിൽ കാളിക്ക് വച്ച വെളക്കണച്ചു
മട മുറിഞ്ഞ വെള്ളത്തിനൊപ്പം
വന്ന മരണത്തിനെക്കാൾ
വേഗത്തിൽ എന്നെ വന്ന്തൊട്ടായിരുന്നു
തെങ്ങിൻ തടി
ഒരു ദൈവമായത്
32
സംവരണം
---------------------
പാടത്തും പറമ്പിലും ചെളിയിലും തല്ലിക്കൊന്ന് ചവിട്ടിത്താഴ്ത്തിയപ്പോൾ  ഞങ്ങടെ കാർന്നോൻമാരുടെ
വിളി കേൾക്കാത്ത
എന്തോരം ദൈവങ്ങളാ
സംവരണം വഴി ജോലി കിട്ടിയ മോൻ വച്ച പുത്തൻ വീട്ടിൽ പേടാ മൈരേ എന്ന് ചിരിച്ച് കാണിച്ച് തൊലിച്ച്  ഇരിക്കുന്നത്
അല്ല നിങ്ങൾക്കൊരു ഉളുപ്പുമില്ലേ ദൈവങ്ങളേ....
33
കെവിന്
- - - - - - - - - - - -
ഒരിക്കലൊരു
വയസൻ
ആശാരി ചെറിരൊരു
പെണ്ണിനെ കെട്ടി
കൊച്ച് കുടിലിൽ ജനിച്ചു
കൊച്ച് വളർന്നു
ചെറുപ്പത്തിൽതർക്കുത്തരം പറഞ്ഞവൻ
ഞങ്ങളവന് പരസ്ത്രീ ബന്ധം ആരോപിച്ചു
മന്ദ്രവാദി എന്നും
ലഹളക്കാരനെന്നും വിഘടനവാദിയെന്നും. വിളിച്ചു
ഞങ്ങൾ അവനെ അങ്ങ് തല്ലിക്കൊന്നു
വർഷങ്ങൾ പോയി
കടല് കടന്ന് കപ്പലിൽ വന്നു
അവരെ വിളിച്ചു
വെളളം തളിച്ചു
പൊത്തകം കൊടുത്തു
എണ്ണം കാണിക്കാൻ കൂട്ടത്തിൽ കൂട്ടി.
ഇപ്പളവന് പെണ്ണിനെ വേണത്രേ
ആശാരി ചെറുക്കനെ തല്ലിക്കൊന്ന ഞങ്ങൾക്ക്
പുലയചെറുക്കൻ രണ്ട് മൈരാണ്
34
പോത്തുകൾ
- - - - - - - - - - - - -
നിങ്ങൾ പോത്തുകളെ നോക്കൂ അവ ഒന്നിന് പുറകെ ഒന്ന് പോകാറില്ല
ചെളിയും വെള്ളവും തന്റെ സ്വന്തമാണെന്ന തോന്നലാണ്
കൂട്ടത്തിൽ ഒന്നിനെ അറക്കാനോ വിൽക്കാനോ കൊണ്ട് പോയെന്നാലും
എന്റെ പുല്ല് എന്റെ വെള്ളം എന്ന നിൽപ്പാണ്
.
ചിലവ ദൂരേയ്ക്ക് നോക്കി
വളരെ വലിയ ആലോചനയിൽ
നിൽക്കുന്നത് കാണാം
ഒന്നുമില്ല ഇപ്പം തൂറണോ വേണ്ടയോ എന്ന ചിന്ത മാത്രമാണ്
.
.
റോഡിൽ വലിയ ബഹളം നടക്കുന്നു
വഴിയരികിലെ കൂട്ടിൽ നിന്ന് താഴെ വീണ കുഞ്ഞിന്റെ ചുറ്റിലും
കവചമൊരുക്കി പറക്കുന്ന കാക്കകളാണ്
വലിപ്പം ഒരു ധാരണ മാത്രമാണ്


----------

ചുറ്റുപാടും ആർത്തട്ടഹസിക്കുന്ന പുരുഷാരങ്ങളുളള കമ്പാർട്ട്മെൻറിൽ 

വെറുതേ ഇരുന്ന് കരയ്യുന്ന കുഞ്ഞാണ്

എന്റെ ദൈവം


ചിലപ്പോൾ

ഒത്തിരി എഴുതാൻ തോന്നുമ്പോൾ വെറുതേയിരിക്കുന്ന കവിയും


സങ്കടങ്ങൾ

നിരാശകൾ

വെറുപ്പ്

ആത്മനിന്ദ

കുറ്റബോധം

അപകർഷത

എല്ലാം മാറി മാറി തോന്നുന്ന

മനുഷ്യനും


ഇന്ത്യയിൽ ദളിതൻ അനുനിമിഷം ഇതെല്ലാം അനുഭവിക്കുന്നത് കൊണ്ടാകാം .ചിലപ്പോഴൊക്കെ ഞാനുമൊരു

ദൈവമാകാകാറുണ്ട്


കരയാൻ മാത്രമറിയാവുന്ന ദൈവം.

36

എന്നാട് കളിക്കരുതെന്റെ മളോര് കൂട്ടം

----------------------------------------------------------

ഇതു പോലെ ഒരു  കർക്കിടകത്തിനാണ്

പട്ടിക്കൊപ്പം ചിണ്ടനും ഒഴുകി പോയത്

ചിണ്ടൻ പട്ടിയല്ല കേട്ടോ

ചാച്ചന്റെ മൂത്ത മകനായിരുന്നു

കുഴിച്ചിടാൻ സ്ഥലം  കിട്ടാഞ്ഞപ്പോൾ 

പിണ്ടിയേൽ ഒഴുക്കിയതാ

ചാകുന്നത് വരെ ചാച്ചൻ 

കുരി കൂട്ടില്ലാലായിരുന്നത്

തീട്ടം തിന്നുന്നത് കൊണ്ടൊന്നുമല്ല 

കൂരി ശവം തിന്നും


മീന് പോലും കുഞ്ഞുങ്ങളെ

തീറ്റ കൊടുത്തതിന്റെ

സങ്കടം മൂത്ത്രു ഭ്രായൊരു ജനതയാ  ഞങ്ങൾ

അതുകൊണ്ടൊക്കെയാ

ആദിയപ്പുപ്പനൊക്കെ പാടിയത് 

ഞങ്ങളോട് കളിക്കരുതെന്റെ മാളോര് കൂട്ടന്ന്


Comments